ഒരു ചോദ്യം, പക്ഷേ അനവധി ഉത്തരങ്ങൾ
ഒരു ലക്ഷ്യം, മാർഗ്ഗങ്ങളനവധി.
ഒരേ ഉത്തരത്തിലേക്ക് മാർഗ്ഗങ്ങൾ പലത് എന്നും പറയാം.
എന്നാൽ പലതു പോകട്ടെ, എന്നേപ്പോലെയുള്ളവർക്ക് ഒരു വഴി പോലും മര്യാദയ്ക്ക് അറിയില്ലെന്നതാണു വാസ്തവം.
അതാണ്
ഏറ്റവും
വലിയ
ദുരന്തവും.
അപ്പോൾപ്പിന്നെ
അറിയുന്ന
ഒരേയൊരു
കാട്ടുവഴിയിൽക്കൂടി
വിദ്യാർത്ഥികളെ
അടിച്ചുതെളിച്ചുകൊണ്ടുപോകുക.
കഷ്ടം.
സ്വയം
സഹതപിക്കാം.
എന്റെ വായനയിൽ രസകരമായിത്തോന്നിയ ഒന്ന് നിങ്ങൾക്കായി ഇതാ..
“ബാരോമീറ്റർ ഉപയോഗിച്ചു നമ്മുടെ കെട്ടിടത്തിന്റെ ഉയരം കണ്ടുപിടിക്കുന്നതെങ്ങനെ?”
അവനു പരീക്ഷയ്ക്കു കിട്ടിയ ചോദ്യം ഇതായിരുന്നു. നല്ല ആത്മവിശ്വാസത്തോടെതന്നെ
അവൻ
ഉത്തരമെഴുതി.
പക്ഷേ
അത്
അദ്ധ്യാപകനു
സുഖിച്ചില്ല.
കിട്ടിയത്
ഒരു
“പൂജ്യൻ”.
ഫിസിക്സുമായി
പുലബന്ധമില്ലെന്ന
വിശദീകരണവും.
അവൻ
വിട്ടുകൊടുക്കുമോ?
ബഹളമായി.
പരാതി
എന്താണെന്നോ?
മാർക്കു
കുറഞ്ഞുപോയെന്നല്ല, മറിച്ചു ഫുൾമാർക്കു തന്നെ കിട്ടണം, ഇതാണ് അവകാശവാദം.
തർക്കങ്ങൾക്കൊടുവിൽ അനുരഞ്ജനം. പ്രശ്നം ഒരു നിഷ്പമതിക്കു വിടാം. അങ്ങനെയാണു
പ്രൊഫ.
അലക്സാണ്ടർ
രംഗപ്രവേശം
നടത്തുന്നത്.
ഉടമ
ഫുൾമാർക്ക്
അവകാശപ്പെടുകയും,
അത്
നിഷ്ക്കരുണം,
നിഷ്ടൂരം പുച്ഛിച്ചുതള്ളി,
അദ്ധ്യാപകൻ
പൂജ്യം
നല്കിയ,
അവന്റെ
അതിവിശിഷ്ടമായ
ആ
ഉത്തരം,
ഇതാ
പ്രൊഫ.
അലക്സാണ്ടറിന്റെ
മുൻപിൽ.
ബാരോമീറ്ററുമായി കെട്ടിടത്തിന്റെ ഏറ്റവും മുകളിലെത്തുക.
അത്
ഒരു
ചരടിൽക്കെട്ടി
താഴെ
തറയിലേക്ക്
ഇറക്കുക.
ആ
ചരടിന്റെ
നീളമാണ്
കെട്ടിടത്തിന്റെ
ഉയരം.
ഉത്തരം തെറ്റാണെന്ന് നിഷ്പമതിക്കുപ്പായം എങ്ങനെ പറയും?
പറഞ്ഞു,
ഉത്തരം
ശരിയാണ്.
എങ്കിലും
അതിലെ
ഫിസിക്സ്
എത്രത്തോളമെന്നു
ചോദിച്ചാൽ.......
അത്രയ്ക്കങ്ങടു പോരാ...ന്നു പറയേണ്ടിവരും. അതുകൊണ്ട് നിനക്ക്
ഈ
ചോദ്യത്തിനു
ഉത്തരമെഴുതാൻ
ഒരവസരം
കൂടി
തരാം.
ആറുമിനുട്ടു
സമയം.
അഞ്ചാമത്തെ
മിനുട്ടിലും
മിഴുങ്ങസ്യാ
ഇരിക്കുന്ന
അവനോടു
പ്രൊഫസർ
ചോദിച്ചു.
“എന്താ
തൊപ്പിയിട്ടോ?”
“ഏയ്, അല്ലല്ല. ഒരുപാട് ഉത്തരങ്ങൾ. ഏതെഴുതണമെന്നാണ് ചിന്താക്കുഴപ്പം.”
ആറാം മിനുട്ടിൽ അവൻ തിടുക്കത്തിൽ എഴുതി. ബാരോമീറ്റർ
കെട്ടിടത്തിന്റെ
മുകളിൽനിന്നു
താഴോട്ടിടുക.
ഇടുന്ന
അതേ
സമയം
സ്റ്റോപ്
വാച്ച്
ഓൺ
ചെയ്യുക.
ഉപയോഗിക്കൂ,
S=ut +at*t/2. ഇതാ കെട്ടിടത്തിന്റെ ഉയരം. ഇത്തവണ ഉത്തരത്തിൽ ഫിസിക്സില്ലെന്നു പറയാൻ പറ്റാത്തതുകൊണ്ട്,
മോശമല്ലാത്ത
മാർക്ക്
അവനു
കിട്ടി.
അപ്പോൾ പ്രൊഫസർക്കു ഒരു കൗതുകം. “ ഈ ജനുസ്സിൽപ്പെട്ട നിന്റെ മറ്റ്
ഉത്തരങ്ങൾ
ഏതൊക്കെയാണ്?”
“സർ, തീർച്ചയായും ഒരുപാടുണ്ട്.” അവൻ പറഞ്ഞുകൊണ്ടേയിരുന്നു...
അവന്റെ നോട്ടത്തിൽ ഏറ്റവും നല്ല മാർഗ്ഗം എന്തെന്നോ? അവിടുത്തെ കാവൽക്കാരനോടു പറയുക. “ഇതാ ഒന്നാന്തരമൊരു ബാരോമീറ്റർ. ഈ കെട്ടിടത്തിന്റെ ഉയരമെത്രയെന്നു പറഞ്ഞുതന്നാൽ ഈ നിമിഷം മുതൽ ബാരോമീറ്റർ നിങ്ങൾക്കു സ്വന്തം.”
അവന്റെ നോട്ടത്തിൽ ഏറ്റവും നല്ല മാർഗ്ഗം എന്തെന്നോ? അവിടുത്തെ കാവൽക്കാരനോടു പറയുക. “ഇതാ ഒന്നാന്തരമൊരു ബാരോമീറ്റർ. ഈ കെട്ടിടത്തിന്റെ ഉയരമെത്രയെന്നു പറഞ്ഞുതന്നാൽ ഈ നിമിഷം മുതൽ ബാരോമീറ്റർ നിങ്ങൾക്കു സ്വന്തം.”
അവൻ പറഞ്ഞ മാർഗ്ഗങ്ങൾ എല്ലാം അറിയണോ? വായിക്കൂ. Angels on a Pin by Alexander Calandra in
the book entitled Mind Speaks to Mind
ശരിയായ ഉത്തരം അവന് അറിയാഞ്ഞിട്ടല്ല. മറിച്ച്, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലനിന്നുപോരുന്ന രീതികളോടുള്ള ഒരു പ്രതിഷേധ പ്രകടനമായിരുന്നു
അത്.
kollam ishtapettu..:)
ReplyDeleteAn eye opener to our educational system
ReplyDelete