February 2, 2017

കാഴ്ചയില്ലാത്തവർ കാഴ്ച യുള്ളവരെ നയിക്കുമ്പോൾ

ഇത്തവണത്തെ National Science Day യോട് അനുബന്ധിച്ച് നമ്മൾ Blind Walk നടത്തുന്നു. ശേഷം Specially Abled Persons: Their Life എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാറും .

 Blind Walk നെപ്പറ്റി കേട്ടിട്ടുണ്ടോ?

കാഴ്ചയില്ലാത്തവർ കാഴ്ച്ചയുള്ളവർക്ക് വഴി കാണിച്ചു കൊടുക്കുന്നു. കുടയത്തൂർ L. B. M. M. Blind School-ലെ ഏതാനും വിദ്യാർത്ഥികൾ കോളേജിലെത്തുന്നു. അവർ മെയിൻ ഗേറ്റിൽനിന്ന് സെമിനാർ ഹാൾ വരെ നടന്നാണ് വരുന്നത്.  അവരുടെ തോളിൽ  കൈ പിടിച്ച്, പുറകെ നമ്മുടെ വിദ്യാർത്ഥികളും (താത്പര്യമുള്ളവർ മാത്രം) നടക്കുന്നു.

ഇതിലെന്താ ഇത്ര വിശേഷിച്ച് പറയാൻ? അല്ലേ?

വിശേഷം   ഉണ്ട്.

കാരണം, നമ്മുടെ വിദ്യാർത്ഥികൾ blindfold ഉപയോഗിച്ച് കണ്ണ് മൂടിക്കെട്ടിയാണ് നടക്കുന്നത്. 

ഗേറ്റിൽനിന്ന സെമിനാർ ഹാൾ വരെയുള്ള  നടത്തം നമ്മെ സംബന്ധിച്ച്, നമ്മുടെ ജിവിതത്തിലെ വളരെ ചെറിയ ഒരു ദൂരമാണ്. എന്നാൽ, ഈ ദൂരം  കണ്ണ് മൂടി നടക്കുന്നത് നമുക്ക് തെല്ലു ബുദ്ധിമുട്ടാവും.

കൈ പിടിച്ച്, വഴി കാണിച്ചുതരാൻ മുൻപിൽ ആരെങ്കിലും ഉണ്ടെങ്കിൽപോലും.

പക്ഷേ, നമുക്ക് അത് ചെയ്യാൻ സാധിച്ചാൽ, പ്രകൃതി മൂടിയ കണ്ണുകളുമായി , എത്രയോ ദൂരം അവർ ഇതുവരെ നടന്നിട്ടുണ്ടാവുമെന്ന് ചിന്തിക്കാൻ നമുക്ക്  കഴിഞ്ഞേക്കും, ഇരുൾ നിറഞ്ഞ കണ്ണുകളുമായി ഇനിയും അവർ നടക്കേണ്ട ദൂരത്തെക്കുറിച്ച് നമുക്ക് സഹാനുഭൂതിയുണ്ടാവും.

ഒന്നോർക്കുക. ഈ നിമിഷം വരെ അവർ കാഴ്ച്ചയില്ലാത്തവരും നാം കാഴ്ച്ചയുള്ളവരുമാണ്. എന്നാൽ, നമ്മുടെ കാഴ്ച്ച നഷ്ടപ്പെടാൻ ഒരു ചെറിയ അപകടം, അല്ലെങ്കിൽ ഒരു അസുഖം മാത്രം മതിയാകും. അപ്പോഴേ നമുക്ക്  കാഴ്ച്ചയില്ലാത്തവരുടെ ദുരവസ്ഥ ശരിക്ക് മനസ്സിലാവൂ. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

വരൂ....ഈ  Blind Walk-ൽ പങ്കെടുക്കൂ....കാഴ്ച്ച ഒരു അനുഗ്രഹമാണെന്നു തിരിച്ചറിയൂ...

പ്രകൃതിയിലെ നിറങ്ങളും  മറ്റു സുന്ദരദൃശ്യങ്ങളും ഉറ്റവരുടെ മുഖങ്ങളും കാണാനാവാത്തവരുടെ ദുരവസ്ഥ മനസ്സിലാക്കൂ. 

എല്ലാ വിദ്യാർത്ഥി(നി)കൾക്കും സ്റ്റാഫിനും സ്വാഗതം.

എല്ലാവരും സെമിനാർ ഹാളിൽ എത്തുമ്പോൾ മുഖ്യപ്രഭാഷകൻ പ്രത്യേക നൈപുണ്യമുള്ള വ്യക്തികൾ, നേത്രദാനം  എന്നിവയെക്കുറിച്ച് സംസാരിക്കും. 
ഓഡിറ്റോറിയം ഇപ്പോൾ ലഭ്യമല്ല. സെമിനാർ ഹാളിൽ ഇരിപ്പിടങ്ങൾക്കു പരിമിതിയുമുണ്ട്. മാത്രവുമല്ല, ഞങ്ങൾക്ക് വേണ്ടത്ര  blindfold സജ്ജീകരിക്കുകയും വേണം. അതിനാൽ, Blind Walk ലും തുടർന്ന് നടക്കുന്ന സെമിനാറിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ലാസ് പ്രതിനിധികളുടെ പക്കൽ ഫെബ്രുവരി 7 നു മുൻപ് പേര് രജിസ്റ്റർ ചെയ്യുക. താത്പര്യമുള്ള സ്റ്റാഫിനും പങ്കെടുക്കാം.