April 13, 2017

ഇറങ്ങിപ്പോകുന്നവരും ഇറക്കിവിടപ്പെടുന്നവരും

"എനിക്ക് ബോട്ടണി പഠിക്കാനാണിഷ്ടം, എൻജിനീയറിങ് അല്ല." 

പഠനം  പകുതിവഴിയിൽ ഉപേക്ഷിച്ച് അബു പറയുന്നു

ശരി. ആവട്ടെ. ഒട്ടും വൈകിയിട്ടില്ല. ഇപ്പോഴെങ്കിലും ഇത് തിരിച്ചറിഞ്ഞല്ലോ ഇഷ്ടപ്പെട്ട വിഷയം, ഇഷ്ടമുള്ള കോളേജിൽ ചേർന്ന് പഠിക്കൂ. ഇനി അതല്ല, കോളേജിൽ ചേർന്ന് പഠിക്കാൻ താത്പര്യമില്ലെങ്കിൽ , വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുണ്ട്. IGNOU പോലുള്ള സ്ഥാപനങ്ങളാണെങ്കിൽ അംഗീകാരത്തെക്കുറിച്ച് പേടിക്കേണ്ട. പക്ഷേ അവർ ബോട്ടണി പോലെ ലാബ് സൗകര്യങ്ങൾ ആവശ്യമുള്ള വിഷയങ്ങളിൽ കോഴ്സ് നടത്തുന്നുണ്ടോയെന്ന് അന്വേഷിക്കണം

കൊഴിഞ്ഞുപോകുന്നവർ 



ധാരാളം സപ്ലിമെന്ററി പേപ്പറുകൾ. എങ്ങനെ ഞാൻ ഡിഗ്രി അടുക്കും?ഇത്രയും നാൾ കോളേജിൽ ഞാൻ എന്റെ ജീവിതം വേസ്റ്റാക്കിയല്ലോ. ഇങ്ങനെ ആകുലപ്പെടുന്ന കുറച്ചു പേരെങ്കിലും നമുക്കിടയിലുണ്ട്, അല്ലേ?

ഇവരിൽ ഇച്ഛാശക്തി ഉള്ളവർ, കോഴ്സ് ജയിക്കാതെതന്നെ ജോലി സമ്പാദിക്കാറുണ്ട്. ചിലപ്പോൾ, പഠിച്ച വിഷയത്തിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും ജോലി. ഇവർ ജോലിക്കിടയിലും പഠിച്ച്, കോളേജിൽ വന്ന് എല്ലാ യൂണിവേഴ്‌സിറ്റി പരീക്ഷകളും എഴുതി, ഡിഗ്രി നേടിയിട്ടുമുണ്ട്.

അല്ലാത്തവർ, പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, സ്ഥാപനത്തിൽനിന്ന് കൊഴിഞ്ഞുപോകുന്നു (Drop outs).

എന്നാൽ, ഇവരെ അങ്ങനെയങ്ങു പുച്‌ഛിച്ചു തള്ളാൻ വരട്ടെ

നിങ്ങൾക്കറിയുമോ? തങ്ങളുടെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രശസ്തരും വിദ്യാഭ്യാസകാലത്ത് Drop outs ആയിരുന്നു. ചിലർ സ്വയം ഇറങ്ങിപ്പോയി. മറ്റു ചിലരെ അധികാരികൾ ഇറക്കി വിട്ടു. 

തോമസ് ആൽവാ എഡിസൺ



അമേരിക്കയിലെ മഹാനായ inventor.  ഫോണോഗ്രാഫ്മോഷൻ പിക്ച്ചർ ക്യാമറാ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കണ്ടുപിടിത്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിക് ബൾബ് ഉൾപ്പെടെ 1093 US പേറ്റന്റുകൾ സ്വന്തം. എഡിസൺ സ്‌കൂളിൽ പോവാനേ താത്പര്യം കാണിച്ചില്ല. നിരന്തരം ചോദ്യങ്ങൾ ചോദിച്ചു ശല്യപ്പെടുത്തിയതിനാൽ അധികൃതർ സ്‌കൂളിൽനിന്ന് പറഞ്ഞുവിട്ടതാണെന്നും കഥയുണ്ട്. എന്തായാലും അമ്മയാണ് എഡിസണെ വീട്ടിലിരുത്തി പഠിപ്പിച്ചത്

ഒരു ഡ്രോപ്പ്ഔട്ട് Apple Inc.  സ്ഥാപിച്ച കഥ 



Steve Jobs കോളേജ് പഠനം പൂർത്തിയാക്കിയില്ല. വേറെന്തു ചെയ്യണമെന്ന് അറിയില്ലാതെ കുറെ നാൾ. അപ്പോൾ calligraphy യിൽ ഒരു കോഴ്സ് ചെയ്തുപക്ഷേ, വിചാരിച്ചതുപോലെ കാര്യങ്ങൾ അത്ര സുന്ദരമായിരുന്നില്ല. ഭക്ഷണത്തിനായി വഴിയിൽനിന്ന് കോളക്കുപ്പികൾ പെറുക്കി വിറ്റു. ഒരു നേരത്തെ സൗജന്യ ഭക്ഷണം കഴിക്കാൻ  എല്ലാ ഞായറാഴ്ച്ചയും രാത്രി ഏഴു മൈൽ നടന്ന് ഹരേകൃഷ്ണ അമ്പലത്തിലെത്തി
  
കുറെ നാളുകൾക്കു ശേഷം  വീട്ടിലെ garage സുഹൃത്തിനോടൊപ്പം ഒരു ചെറിയ സ്ഥാപനം  തുടങ്ങി. അതാണ് പതുക്കെപ്പതുക്കെ വികസിച്ച് ലോകപ്രശസ്ത കമ്പ്യൂട്ടർ കമ്പനിയായ Apple Inc. ആയി മാറിയത്. ഒരു ഘട്ടത്തിൽ കമ്പനിയെ ലാഭത്തിലാക്കാൻ പുതിയ എന്തെങ്കിലും അവതരിപ്പിക്കേണ്ട അവസ്ഥ ഉണ്ടായിഅന്നൊക്കെ കമ്പ്യൂട്ടറിന് ഒരൊറ്റ ലിപിയെ ഉണ്ടായിരുന്നുള്ളൂഅത് മാറ്റി പുതിയ അക്ഷരങ്ങൾ അവതരിപ്പിച്ചാലോ?

 രസകരമായ കാര്യംപണ്ട് നേരമ്പോക്കിനു പഠിച്ച calligraphy കോഴ്സ് അപ്പോൾ പ്രയോജനപ്പെട്ടതാണ്പല തരം അക്ഷരങ്ങൾ,പല രൂപകല്പനകൾചില അക്ഷരങ്ങൾക്കിടയിൽ പാലിക്കേണ്ട അകലംഇവയൊക്കെയായിരുന്നു calligraphy പഠിച്ചത് 
ആദ്യത്തെ Macintosh കമ്പ്യൂട്ടർ ഉണ്ടാക്കിയപ്പോൾ അറിവ് സ്റ്റീവും കൂട്ടരും അതിൽ ഉപയോഗിച്ചു. സുന്ദരമായ അക്ഷരവിന്യാസമുള്ള ആദ്യത്തെ കമ്പ്യൂട്ടർ അതായിരുന്നു

ഇന്ന് നമുക്ക് ഏതു കംപ്യൂട്ടറിലാണെങ്കിലും ധാരാളം ഫോണ്ട് ഉണ്ട്. ഇതിൽനിന്ന് ഇഷ്ടമുള്ള ഏത് ഫോണ്ട് വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാംഇത് എങ്ങനെ സാധിച്ചുവെന്ന് സ്റ്റീവിന്റെതന്നെ വാക്കുകളിൽനിന്ന്,

.......If I had never dropped in on that single course in college, the Mac would have never had multiple typefaces or proportionally spaced fonts. And since Windows just copied the Mac, it's likely that no personal computer would have them....

തന്റെ ഇരുപതാമത്തെ  വയസ്സിലാണ് സ്റ്റീവ് Apple Inc. തുടങ്ങിയത്. പത്ത് വർഷംകൊണ്ട് 2 ബില്ല്യൻ ഡോളർ ആസ്തിയും 4000 ജോലിക്കാരുമുള്ള ഒരു കമ്പനിയായി അത്. പക്ഷേ, അപ്പോഴേക്കും മറ്റൊരു വിചിത്ര സംഭവം ഉണ്ടായിസ്റ്റീവിനെ ആപ്പിളിൽനിന്നും പുറത്താക്കി.

 സ്വയം തുടങ്ങിയ കമ്പനിയിൽനിന്ന് ഒരാളെ പുറത്താക്കുക. അവിശ്വസനീയം, അല്ലേ

 പക്ഷേ, സ്റ്റീവ് തളർന്നില്ലപിന്നെ NeXT, Pixar തുടങ്ങിയ കമ്പനികൾ തുടങ്ങി. പിന്നീട് ആപ്പിൾ, Pixar എന്ന കമ്പനിയെ ഏറ്റെടുത്തുഅതോടെ സ്റ്റീവ് വീണ്ടും ആപ്പിളിൽ CEOയായി  തിരിച്ചെത്തി

പ്രശസ്തമായ സ്റ്റാൻഫോഡ് സർവ്വകലാശാലയിൽ പ്രസംഗിച്ചപ്പോൾ പഠനം ഉപേക്ഷിച്ചതിനെക്കുറിച്ച് സ്റ്റീവ് പറഞ്ഞു...

It was pretty scary at the time, but looking back it was one of the best decisions I ever made.


കൊഴിഞ്ഞുപോയവരിലെ വിജയി നമ്മുടെ അടുത്തുതന്നെയുണ്ട് 


ഇങ്ങനെയുള്ളവരെത്തേടി പുറം രാജ്യങ്ങളിലേക്ക് പോവേണ്ട. നമ്മുടെ അടുത്തുതന്നെ ഉദാഹരണമുണ്ട്. ഗോകുൽ വി. നാഥ്‌. തിരുവനന്തപുരം സ്വദേശി. പഠിച്ചത് കേരളത്തിലെ ഒരു സ്വകാര്യ എൻജിനീയറിങ് കോളേജിൽ. നാല് ർഷത്തിനിടയിൽ 37 സപ്ലിമെന്ററി പേപ്പറുകൾ. 

ഇപ്പോൾ Demustango Technology എന്ന സ്ഥാപനത്തിന്റെ ഉടമ. കൊച്ചി മെട്രോ, HLL Lifecare, ജലനിധി ഇവർക്കൊക്കെ വേണ്ടി ഈ സ്ഥാപനം ജോലികൾ ചെയ്തുകൊടുത്തിട്ടുണ്ട്. ശ്രദ്ധിക്കൂ, ഗോകുൽ പിന്നീട് എല്ലാ വിഷയങ്ങളും പാസായി ഡിഗ്രി എടുത്തു. 

പ്രകൃതി: മഹാശില്പി 


പ്രകൃതി എല്ലാവർക്കും കണ്ണും കാതും മൂക്കും മറ്റു അവയവങ്ങളും നൽകി. എങ്കിലും കാര്യശേഷിയും ഗ്രഹണശേഷിയും വ്യത്യസ്തമാണ്. പ്രകൃതിക്കു 
 വേണമെങ്കിൽ,അച്ചിലിട്ടു വാർത്തപോലെ എല്ലാവരെയും ഒരേപോലെ സൃഷ്ടിക്കാമായിരുന്നു. എന്നാൽ മറിച്ചാണ് ചെയ്തത്. എല്ലാവരും എല്ലാകാര്യത്തിലും ഒരുപോലെയിരുന്നാൽ എല്ലാവർക്കും ഒരേ തരത്തിലുള്ള പ്രവർത്തികളെ ചെയ്യാൻ സാധിക്കൂ. എന്നാൽഅതല്ല, ഒരു സമൂഹം ആവശ്യപ്പെടുന്നത്. സമൂഹത്തിൽ   പല തൊഴിലുകളുണ്ട്. വിവിധങ്ങളായ വിനോദങ്ങളുണ്ട്. ഇതിലൊക്കെ താത്പര്യമുള്ള ജനങ്ങൾ ഉണ്ടാവണം. അതായത്, മനുഷ്യരിൽ വൈവിദ്ധ്യം ഉണ്ടാവുക അത്യന്താപേക്ഷിതമാണ്.  

എല്ലാവർക്കും സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ ശോഭിക്കാൻ കഴിയണമെന്നില്ല. എല്ലാവർക്കും പരീക്ഷയിൽ topper ആവാൻ സാധിക്കില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാവർക്കും പരീക്ഷയിൽപാസാക്കാൻ പോലും കഴിയില്ല.  അപ്പോൾ ഓരോ വിദ്യാർത്ഥിയും മാറിച്ചിന്തിച്ചു തുടങ്ങണം.  വേറെ എന്താണ് തനിക്കു ചെയ്യാൻ സാധിക്കുന്നത്?

പാടുക? ആടുക? താളമിടുക?കൃഷി ചെയ്യാൻ താത്പര്യം? പാചകം? സംസാരപ്രിയനാണോ? ഇതിൽ ഇതിലെയെങ്കിലും നൈപുണ്യം നിങ്ങൾക്ക് ഒരു തൊഴിൽ നേടിത്തരും.

ഇനി പ്രത്യേകിച്ച് ഒരു മേഖലയിലും പ്രാവീണ്യം ഇല്ലെങ്കിലും ജീവിക്കാമെന്നാണ് എന്റെ പക്ഷം. ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ ഉതകുന്ന കാര്യങ്ങളിൽ സാമാന്യം അറിവ് ഉണ്ടാകണം. അക്ഷരം എഴുതാനും വായിക്കാനും അറിയണം. സംഖ്യകൾ കൂട്ടാനും കുറയ്ക്കാനും അറിയണം. കുറച്ച് പാചകം, അല്പം കൃഷി. സാമാന്യം കമ്പ്യൂട്ടർ പരിജ്ഞാനം, ഡ്രൈവിങ് അറിഞ്ഞാൽ നന്ന്. ഏറ്റവും പ്രധാനം എന്ത് ജോലിയും ചെയ്യാൻ  സന്നദ്ധമാകുകയാണ്. 

ഒരു ഓർമപ്പെടുത്തൽ 


ഇന്ത്യയിലെ 470 ലക്ഷം വിദ്യാർത്ഥികൾ സ്കൂൾ കാലയളവിൽ കൊഴിഞ്ഞുപോവുന്നുണ്ട് (യുനെസ്കോ റിപ്പോർട്). പക്ഷെഅതിൽ ചെറിയ ഒരു ശതമാനം വ്യക്തികൾ മാത്രമാണ് നേരത്തെ പറഞ്ഞതുപോലെ ഉന്നതിയിലെത്തുന്നത്അതായത്പഠനം പകുതിയാക്കിപ്പോവുന്ന എല്ലാവർക്കും ജീവിതവിജയം നേടാനാവുന്നില്ല. 

അതിന് ഏറ്റവും പ്രധാനമായി വേണ്ടത് ലക്ഷ്യബോധമാണ്പിന്നെനിശ്ചയദാർഢ്യവും സ്ഥിരോത്സാഹവുംഒപ്പം വേറിട്ട ചിന്തകൾ വേണംഅവ പ്രായോഗികമാക്കാനുള്ള കാര്യശേഷിയും.