തൊടുപുഴ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ പ്രകൃതിരമണീയമായ "മുട്ടം" എന്ന സ്ഥലത്താണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ഥിതി ചെയ്യുന്നത്.
എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഈ കോളേജ്, 2021 ഒക്ടോബറിൽ രജതജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 1996 ൽ തുടങ്ങിയ ഈ കോളേജ്, കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾ കൊണ്ട് തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
സെന്റർ ഫോർ പ്രൊഫെഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (Centre for Professional and Advanced Studies) ന്റെ ഉടമസ്ഥതയിലുള്ള സർക്കാർ നിയന്ത്രിത എഞ്ചിനീയറിംഗ് കോളേജാണിത്. CPAS ന്റെ ചെയർമാൻ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും, വൈസ് ചെയർമാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമാണ്. ഡോ. പി. കെ. പത്മകുമാർ ആണ് CPAS ന്റെ ഡയറക്ടർ.
പൂർവ്വ വിദ്യാർത്ഥികൾ
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും നിലവാരം അളക്കാനുള്ള എളുപ്പവഴി, അവിടെ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ ജീവിതനിലവാരമാണ്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇവരിൽ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വന്തമായി സ്ഥാപനം നടത്തുന്ന സംരംഭകരും ഉണ്ട്. DRDO, ISRO, VSSC, തുടങ്ങി രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുണ്ട്. ഉന്നത പദവികൾ വഹിക്കുന്ന IAS / IPS ഉദ്യോഗസ്ഥർ, യൂണിവേഴ്സിറ്റികളിലേയും, കോളേജുകളിലെയും അധ്യാപക- അനധ്യാപകർ, പൊതുമേഖലാ ബാങ്കുകൾ, തുറമുഖങ്ങൾ, KSEB, തുടങ്ങിയവയിലെ ഉദ്യോഗസ്ഥരും പൂർവ്വ വിദ്യാർത്ഥികളിൽ ഉണ്ട്.
ഈ കോളേജിലെ കോഴ്സുകൾ
എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (KTU) affiliate ചെയ്തിട്ടുള്ള, നിരവധി തൊഴിൽ അവസരങ്ങളുള്ള, താഴെ കൊടുത്തിരിക്കുന്ന നാല് ബി.ടെക്. കോഴ്സുകളാണ് ഇവിടുള്ളത്.
- കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
- പോളിമർ എഞ്ചിനീയറിംഗ്
ലോകത്ത് എവിടെയുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന വീഡിയോ കോൺഫറൻസിംഗ് പോലുള്ള ആശയവിനിമയ സൗകര്യങ്ങൾ സൃഷ്ടിക്കുക, ടെലിഫോൺ, ഇൻറർനെറ്റ്, വൈദ്യുതി, ഇവ വിദൂര ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ ഉപയോഗിച്ച് നവീനമായ സാങ്കേതികവിദ്യകൾ പൊതുസമൂഹത്തിന് നൽകുക തുടങ്ങിയവ ഒക്കെ സാധ്യമാകുന്ന കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ബി. ടെക്. കോഴ്സുകളാണ് ഈ കോളേജിൽ നടത്തുന്നത്.
കൂടാതെ, KTUനു കീഴിൽ ബി. ടെക്. പോളിമർ എഞ്ചിനീയറിംഗ് നടത്തുന്നത് ഈ കോളേജിൽ മാത്രമാണ്. ടയർ, ഓട്ടോമോട്ടീവ്, പെയിൻറ്, പശകൾ, കോംപോസിറ്റ്, വസ്ത്രങ്ങൾ, റബ്ബർ-പ്ലാസ്റ്റിക് വ്യവസായങ്ങളിൽ ഒക്കെ പോളിമർ എഞ്ചിനീയർമാർക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട്.
അടിസ്ഥാനസൗകര്യങ്ങൾ
പരിചയ സമ്പന്നരായ അധ്യാപക-അനധ്യാപകർ ഈ കോളേജിന്റെ മുതൽക്കൂട്ടാണ്.
മികച്ച പഠനം സാധ്യമാക്കാൻ ഉതകുന്ന തരത്തിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോളേജിലുണ്ട്. അതത് ഡിപ്പാർട്ട്മന്റിന്റെ ലാബുകൾ കൂടാതെ കോമൺ കമ്പ്യൂട്ടർ സെന്റർ, കേരള ഗവണ്മെന്റ് അനുവദിച്ചു തന്ന ഹൈടെക് ക്ലാസ് റൂം, എന്നിവ ഇവയിൽ ചിലതാണ്. അത്യന്താധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് റൂമിലാണ് സിംഗപ്പൂർ ആസ്ഥാനമായ കമ്പനി, ASAP (കേരള ഗവണ്മെന്റ്)ന്റേ ആഭിമുഖ്യത്തിൽ, റോബോട്ടിക്സ് നേക്കുറിച്ച് ഒരു ഓൺലൈൻ വർക്ക്ഷോപ്പ് നടത്തിയത്.
ഫീസ്
ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, PTA സംഭാവന, ഇവ അല്ലാതെ മറ്റ് ഫീസുകൾ ഒന്നുമില്ല. കോഷൻ ഡെപ്പോസിറ്റ് പഠനശേഷം തിരികെ ലഭിക്കുന്നതാണ്.
ട്യൂഷൻ ഫീസ് ഒരു സെമസ്റ്ററിൽ:
ഗവണ്മെന്റ് സീറ്റിന്, 17500/- രൂപയാണ്. (അതായത്, വാർഷിക ഫീസ് 35000/- രൂപ)
NRI സീറ്റിന്, ട്യൂഷൻ ഫീസ് ഒരു സെമസ്റ്ററിൽ 25000/- രൂപയാണ്. (വാർഷിക ഫീസ് 50000/- രൂപ)
സ്കോളർഷിപ്പുകൾ
ഇവിടുത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ് ലഭിക്കുന്നുണ്ട്.
ഓരോ ബ്രാഞ്ചിലെയും, മികച്ച മൂന്ന് വിദ്യാർത്ഥികൾക്ക് tuition fee waiver scheme ഉണ്ട്. ഇവർ ട്യൂഷൻ ഫീസ് അടക്കേണ്ട. ഇവരെ തിരഞ്ഞെടുക്കുന്നത്, എൻട്രൻസ് കമ്മീഷണറുടെ ഓഫീസാണ്.
ഓരോ ബ്രാഞ്ചിലെയും, 10000 ന് താഴെ ഏറ്റവും മികച്ച എൻട്രൻസ് റാങ്ക് ഉള്ള, രണ്ട് വിദ്യാർത്ഥികൾക്ക്, സംസ്ഥാനത്തെ ഏതൊരു ഗവണ്മെന്റ് എഞ്ചിനീയറിംഗ്
കോളേജിലെയും നിരക്കിൽ ട്യൂഷൻ ഫീസ് അടച്ചാൽ മതിയാകും.
SC, ST, OEC, OBC(H) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് അടക്കേണ്ട. കൂടാതെ, ഇവർക്ക് കേരള സർക്കാരിന്റെ E-Grantz അനുസരിച്ചുളള സ്റ്റൈപ്പന്റും ലഭിക്കും.
SC-ST വിദ്യാർത്ഥികൾക്ക് സർക്കാരിൽ നിന്ന് സൗജന്യമായി ലാപ്ടോപ് ലഭിക്കും.
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എല്ലാ ഫീസും E-Grantz ആയി കിട്ടുന്നതാണ്. ഇതിൽ, hostel ഫീസും ഉൾപ്പെടും.
OBC/ മുന്നോക്ക സമുദായങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് അർഹമായ E-Grantz സ്കോളർഷിപ്പുകൾ ലഭിക്കുന്നതാണ്.
വിവിധങ്ങളായ National Scholarship കളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.
അഡ്മിഷൻ
ഇവിടുത്തെ ബി. ടെക്. കോഴ്സുകളിൽ ചേരാൻ താത്പര്യം ഉള്ളവർ സന്ദർശിക്കുക. www.ucet.ac.in
Contacts കമ്പ്യൂട്ടർ (9495394511)
ഇലക്ട്രോണിക്സ് (9895429247)
ഇലക്ട്രിക്കൽ (9995802339)
പോളിമർ (9447980555)
ഓഫീസ് 04862 256222