ഇന്നലെ ഇലക്ട്രോണിക്സിലെ അനീഷ് സാർ അടുത്തെത്തി. തെല്ല് മടിയോടെ ചോദിച്ചു.
"മിസ്, തിരക്കാണോ? എന്റെ കൂടെ താഴെ വരെ ഒന്ന് വരാമോ?"
"പിന്നെന്താ?" ഞാൻ എഴുന്നേറ്റു.
താഴെ എത്തിയപ്പോൾ ആദ്യം കണ്ടത്, ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന Automatic Sanitizer Dispenser. പിന്നീട്, കാണിച്ചു തന്നത്, മെയിൻ ബ്ലോക്കിന്റെ ഗ്രില്ലിനു മുൻപിൽ വാഷ് ബസിന്റെ അടുത്ത് സ്ഥാപിച്ചിരിക്കുന്ന Automatic Soap Dispenser.
അനീഷ് സർ പറഞ്ഞു. " ഇതിന് ഉപയോഗിച്ചത്, അവിടുന്നും ഇവിടുന്നും പെറുക്കി എടുത്ത ചില സാധനങ്ങളാണ്. ഒരു കഷ്ണം പി.വി.സി. പൈപ്പ്, വെള്ളം വാങ്ങിക്കുന്ന ഒരു കുപ്പി, ഒരു ഉപകരണം വാങ്ങിയപ്പോൾ കിട്ടിയ പെട്ടി, അങ്ങനെ അങ്ങനെ. പക്ഷേ, കുറച്ച് സാധനങ്ങൾ പണം കൊടുത്ത് വാങ്ങേണ്ടിയും വന്നു. ആദ്യം ഞാൻ ഇവയുടെ ഒരു മോഡൽ ഉണ്ടാക്കിയിരുന്നു.എന്നാൽ, അതിനു ചില പോരായ്മകൾ ഉണ്ടായിരുന്നു. അത് ഒക്കെ പരിഹരിച്ചാണ് ഇപ്പോൾ ഇത് രണ്ടും ഉണ്ടാക്കിയിരിക്കുന്നത്."
ഏതെങ്കിലും പാഴ്‌വസ്തുക്കൾ കാണുമ്പോൾ, അതിൽനിന്ന് ഉപയോഗക്ഷമമായ മറ്റൊന്ന് കണ്ടെത്താൻ കഴിയുന്ന Innovative Mind ഉള്ളത് ഒരു അനുഗ്രഹമാണ്.
അതിനേക്കാൾ അനുഗ്രഹം, ഈ Innovative Mind ജോലി ചെയ്യുന്ന സ്ഥാപനത്തിനായി പ്രയോജനപ്പെടുത്താം എന്ന ചിന്ത ഉള്ളതാണ്.
Work -from-home കാലത്ത്, നിർബന്ധമായും ചെയ്യേണ്ട ഔദ്യോഗിക ജോലി കഴിഞ്ഞ് കിട്ടുന്ന സമയം, സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ ചെയ്യാനാവും എല്ലാവർക്കും താത്പര്യം. എന്നാൽ സ്വന്തം വീടിന്റെ ഒപ്പം മറ്റൊരു വീടും കൂടി ഉണ്ടെന്ന ഓർമ്മയാണ് ഇത്തരം കാര്യങ്ങൾ ചെയ്യാനുള്ള ഊർജ്ജം നൽകുന്നത്.
അഭിനന്ദനങ്ങൾ, അനീഷ് സർ.
നന്ദിയും.