സർക്കാർ നിർദ്ദേശം അനുസരിച്ച് Covid
19നെ പ്രതിരോധിക്കാൻ പരീക്ഷ സമയത്ത്, കോളേജിൽ ചില മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
സ്ഥലത്തെ Health Inspectors കോളേജിലെത്തി ജീവനക്കാർക്കായി ബോധവത്കരണം നടത്തി.
നമ്മുടെ ഏവരുടെയും സുരക്ഷാ ഉറപ്പാക്കാനാണ് എതാനും ജീവനക്കാരെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അതിനാൽ ഇവരുടെ നിർദ്ദേശങ്ങൾ ദയവായി പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഹോട്ട്സ്പോട്ട് / ക്വാറന്റൈൻ, വിഭാഗങ്ങളിൽ ഉള്ളവർ, അല്ലെങ്കിൽ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ - ഇവരിൽപ്പെട്ടവരാണെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കും. പക്ഷേ, സുരക്ഷ മുൻനിർത്തി പ്രത്യേക മുറിയിൽ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നതെന്നു മാത്രം. ഇവർക്കായി ടോയ്ലെറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ അപേക്ഷിക്കുന്നു.
കവാടത്തിൽ രണ്ട് സ്ക്രീനിങ്ങ് കൗണ്ടറുകൾ ഉണ്ടായിരിക്കും.
ക്യാംപസിലൂടെയുള്ള movement പരിമിതപ്പെടുത്തുക.
ക്വാറന്റൈൻ വിഭാഗത്തിലുള്ളവർ വരുന്ന വാഹനങ്ങൾ വേറെ പാർക്ക് ചെയ്യുക..
ഓരോ പരീക്ഷയും കഴിഞ്ഞ് എക്സാം ഹാളുകൾ അണുവിമുക്തമാക്കുന്നുണ്ട്.
പരീക്ഷ തുടങ്ങുന്ന സമയത്തിന് അര മണിക്കൂർ മുൻപേ കോളേജിൽ എത്തുക.
എങ്കിലും അതിനു മുൻപായി വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക. മെയിൻ ബ്ളോക്, B ബ്ളോക് എന്നിവിടങ്ങളിൽ ഇതിനായി വാഷ് ബേസിൻ സജ്ജീകരിച്ചിട്ടുണ്ട്.
വീട്ടിലാണെങ്കിൽ വെള്ളം ഉപയോഗിച്ച് കൈ കഴുകാൻ നമുക്ക് മടിയില്ല. നനവ് മാറ്റാൻ തുണി ലഭ്യമാണ്. എന്നാൽ, കൈയ്യിലെ നനവ് മാറ്റാൻ വഴിയില്ലാത്തതിനാൽ, പുറത്തു പോവുമ്പോൾ കൈ കഴുകാൻ നമുക്ക് മടിയാണ്. ഓരോരുത്തരുടെയും കൈയ്യിലെ നനവ് മാറ്റാൻ, വെവ്വേറെ തുണി കോളേജിൽ സജ്ജമാക്കുന്നത് പ്രായോഗികമല്ല. എല്ലാവരും ഒരേ തുണി ഉപയോഗിക്കുന്നത് ആരോഗ്യപരമായി നല്ലതുമല്ല. തത്കാലം, ഓരോരുത്തരും ഒരു ടവൽ കരുതുന്നത് നന്നായിരിക്കും. പിന്നീട്, ഒരു Hand Dryer വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.
ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും വെള്ളം ഉപയോഗിച്ച് കൈ കഴുകുന്നതാണ് കൊറോണയെ തുരത്താൻ ഏറ്റവും ഫലപ്രദം.അതിനാൽ മടികൂടാതെ ഇത് ചെയ്യാൻ .അഭ്യർത്ഥിക്കുന്നു.
സ്ഥലത്തെ Health Inspectors കോളേജിലെത്തി ജീവനക്കാർക്കായി ബോധവത്കരണം നടത്തി.
നമ്മുടെ ഏവരുടെയും സുരക്ഷാ ഉറപ്പാക്കാനാണ് എതാനും ജീവനക്കാരെ പരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അതിനാൽ ഇവരുടെ നിർദ്ദേശങ്ങൾ ദയവായി പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
ഹോട്ട്സ്പോട്ട് / ക്വാറന്റൈൻ, വിഭാഗങ്ങളിൽ ഉള്ളവർ, അല്ലെങ്കിൽ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ - ഇവരിൽപ്പെട്ടവരാണെങ്കിലും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കും. പക്ഷേ, സുരക്ഷ മുൻനിർത്തി പ്രത്യേക മുറിയിൽ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നതെന്നു മാത്രം. ഇവർക്കായി ടോയ്ലെറ്റും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
അതിനാൽ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകാൻ അപേക്ഷിക്കുന്നു.
കവാടത്തിൽ രണ്ട് സ്ക്രീനിങ്ങ് കൗണ്ടറുകൾ ഉണ്ടായിരിക്കും.
ക്യാംപസിലൂടെയുള്ള movement പരിമിതപ്പെടുത്തുക.
ക്വാറന്റൈൻ വിഭാഗത്തിലുള്ളവർ വരുന്ന വാഹനങ്ങൾ വേറെ പാർക്ക് ചെയ്യുക..
ഓരോ പരീക്ഷയും കഴിഞ്ഞ് എക്സാം ഹാളുകൾ അണുവിമുക്തമാക്കുന്നുണ്ട്.
പരീക്ഷ തുടങ്ങുന്ന സമയത്തിന് അര മണിക്കൂർ മുൻപേ കോളേജിൽ എത്തുക.
Break the Chain
പരീക്ഷാഹാളിന്റെ മുമ്പിലും കെട്ടിടത്തിന്റെ മുമ്പിലും സാനിറ്റൈസര വെച്ചിട്ടുണ്ട്. അതുപയോഗിച്ച് കൈകൾ വൃത്തിയാക്കുക.എങ്കിലും അതിനു മുൻപായി വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക. മെയിൻ ബ്ളോക്, B ബ്ളോക് എന്നിവിടങ്ങളിൽ ഇതിനായി വാഷ് ബേസിൻ സജ്ജീകരിച്ചിട്ടുണ്ട്.
വീട്ടിലാണെങ്കിൽ വെള്ളം ഉപയോഗിച്ച് കൈ കഴുകാൻ നമുക്ക് മടിയില്ല. നനവ് മാറ്റാൻ തുണി ലഭ്യമാണ്. എന്നാൽ, കൈയ്യിലെ നനവ് മാറ്റാൻ വഴിയില്ലാത്തതിനാൽ, പുറത്തു പോവുമ്പോൾ കൈ കഴുകാൻ നമുക്ക് മടിയാണ്. ഓരോരുത്തരുടെയും കൈയ്യിലെ നനവ് മാറ്റാൻ, വെവ്വേറെ തുണി കോളേജിൽ സജ്ജമാക്കുന്നത് പ്രായോഗികമല്ല. എല്ലാവരും ഒരേ തുണി ഉപയോഗിക്കുന്നത് ആരോഗ്യപരമായി നല്ലതുമല്ല. തത്കാലം, ഓരോരുത്തരും ഒരു ടവൽ കരുതുന്നത് നന്നായിരിക്കും. പിന്നീട്, ഒരു Hand Dryer വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.
ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും വെള്ളം ഉപയോഗിച്ച് കൈ കഴുകുന്നതാണ് കൊറോണയെ തുരത്താൻ ഏറ്റവും ഫലപ്രദം.അതിനാൽ മടികൂടാതെ ഇത് ചെയ്യാൻ .അഭ്യർത്ഥിക്കുന്നു.
കൈ കഴുകിയതിനു ശേഷം
- മെയിൻ ബ്ലോക്കിന്റെ പോർച്ചിൽ ശരീരോഷ്മാവ് പരിശോധിക്കും. ശ്രദ്ധിക്കൂ, നിങ്ങൾക്ക് പനിയുണ്ടെങ്കിലും പരീക്ഷ എഴുതാം. അതിനാൽ ശരീര താപനില അളക്കുന്നതിൽ നിന്ന് ആരും വിട്ടുനിൽക്കരുത്.
- മേശമേൽ ഇരിക്കുന്ന ഫോം ഒരെണ്ണം തനിയെ എടുത്ത് പൂരിപ്പിക്കുക. എടുക്കുമ്പോൾ ഒരു ഫോമിൽ മാത്രം സ്പർശിക്കാൻ ശ്രദ്ധിക്കുക. പൂരിപ്പിച്ച ഫോം വയ്ക്കേണ്ട സ്ഥലത്ത് വെയ്ക്കുക.
- മെയിൻ ബ്ലോക്കിൽ കടന്ന് പരീക്ഷാഹാൾ ഏതെന്ന് നോട്ടീസ് ബോർഡ് നോക്കി തീർച്ചയാക്കുക. ഈ സമയത്ത് കൂട്ടം കൂടി നിൽക്കാതിരിക്കുക. സ്വന്തം ഹാളിന്റെ അടുത്ത് കാത്തിരിക്കുക.
- ഹാളിൽ കയറുന്നതിനു മുമ്പ്, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഒരിക്കൽക്കൂടി വൃത്തിയാക്കുക.
- ഇൻവിജിലേറ്റർ എത്തുമ്പോൾ ഹാളിനുള്ളിൽ പ്രവേശിച്ച് സ്വന്തം സീറ്റിൽ ഇരിക്കുക. കഴിയുന്നതും, വാതിലിന്റെ ഫ്രെയിം, handle, മറ്റു സ്ഥലങ്ങൾ എന്നിവയിൽ സ്പർശിക്കാതിരിക്കുക.
- വേറെ കോളേജിൽനിന്ന് പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾ, എല്ലാ ദിവസവും, ഒറിജിനൽ id card, ഒപ്പം അതിന്റെ ഒരു self attested കോപ്പിയും കരുതണം. ഇൻവിജിലേറ്റർ പറയുന്ന പ്ലാസ്റ്റിക് കൂടിൽ കോപ്പി ഇടണം.
- പരീക്ഷ എഴുതിക്കഴിഞ്ഞ് answer paper സിറ്റിൽവെച്ചിട്ട് വിദ്യാർത്ഥി ഹാളിൽ നിന്ന് ഇറങ്ങിപ്പോവരുത്. പകരം, സീറ്റിൽ എഴുന്നേറ്റുനിന്ന് ഇൻവിജിലേറ്ററിന്റെ ശ്രദ്ധ ആകർഷിക്കുക. ഇൻവിജിലേറ്റർ വെച്ചിരിക്കുന്ന answer paper ക്യാരിബാഗിൽ answer paper വെയ്ക്കണം.
- പരീക്ഷ കഴിയുമ്പോൾ ഓരോരുത്തരായി പുറത്തേക്കു പോവുക.
- വിദ്യാർത്ഥികൾ ദയവായി, മാസ്ക് പരസ്പരം മാറി ഉപയോഗിക്കാതിരിക്കുക.
- പേന, പേപ്പർ, നോട്ടുബുക്ക്, തുടങ്ങിയവ പരസ്പരം കൈ മാറാതിരിക്കുക.
- ക്യാമ്പസിനുള്ളിൽ കയറിക്കഴിഞ്ഞാൽ ആ ദിവസത്തെ പരീക്ഷ കഴിഞ്ഞു മാത്രമേ വിദ്യാർത്ഥിയെ പുറത്ത് പോവാൻ അനുവദിക്കൂ.
- ഏറെ നാളുകൾക്കു ശേഷമാണ് നിങ്ങൾ നേരിട്ടു കാണുന്നത്. എങ്കിലും സുരക്ഷിത അകലം പാലിക്കുക; കുറഞ്ഞത് 1.5 മീറ്റർ എങ്കിലും. കൂട്ടംകൂടി നിൽക്കരുത്.
ജീവനക്കാരുടെ ശ്രദ്ധക്ക്
- പരീക്ഷാജോലി ഉള്ളവർക്ക് പുനരുപയോഗം ചെയ്യാവുന്ന കൈയ്യുറകൾ ലഭ്യമാണ്. ജീവനക്കാർ തങ്ങളുടെ കൈയ്യുറകൾ അബദ്ധത്തിൽ പരസ്പരം മാറിപ്പോകാതെ ശ്രദ്ധിക്കുക.
- എക്സാം കൺട്രോൾ റൂമിൽ എത്തുമ്പോൾത്തന്നെ ഇത് ധരിച്ചിരിക്കണം.
- ഹാളിൽ സുരക്ഷിത അകലം പാലിക്കുക. കഴിയുന്നതും സ്പര്ശനം ഒഴിവാക്കുക.
- എക്സാം സെല്ലിൽനിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
തോളോടു തോൾ ചേരാതെ, കൈയ്യോട് കൈ കോർക്കാതെ
രാജ്യത്തെ എല്ലാ സ്റ്റേറ്റും അവരവരുടെ സ്ഥലത്ത് Covid 19 പടരാതിരിക്കാൻ ശ്രമിക്കുന്നു. കേരളവും.
അതുപോലെ, കേരളത്തിലെ എല്ലാ ജില്ലകളും, എല്ലാ പഞ്ചായത്തുകളും, തങ്ങളുടെ സ്ഥലത്ത് രോഗവ്യാപനം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുന്നു.
അതുപോലെ UCE ക്കും ശ്രമിക്കാം. ഇതിനായി ഓരോ ഡിപ്പാർട്മെന്റും ഓരോ സ്റ്റാഫ് അഡ്വൈസറും ഓരോ ക്ളാസ് പ്രതിനിധിയും ശ്രമിക്കണം. എങ്കിൽ മാത്രമേ,UCE വിജയിക്കൂ. തങ്ങളുടെ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.
തോളോടു തോൾ ചേരാതെ, കൈയ്യോട് കൈ കോർക്കാതെ
നമുക്ക് ഈ പ്രതിസന്ധി മറികടക്കാം.