വർഷങ്ങളോളം ഉപയോഗിച്ചിരുന്ന മുറിയിൽനിന്ന് കുടിയിറക്കപ്പെട്ടു. പുതിയ മുറിയിലെത്തി. കടലാസുകൾ അടുക്കിവെയ്ക്കുമ്പോൾ...
കാലപ്പഴക്കത്താൽ നിറം മങ്ങിയ ഏതാനും കടലാസുകൾ. മടക്കുപോലും നിവർത്താതെ ചവറ്റുകുട്ടയിൽ ഇടാൻ ഒരുങ്ങിയതാണ്. എന്തോ മനസ്സ് സമ്മതിച്ചില്ല. കടലാസ് നിവർത്ത് നോക്കി.
മൂന്ന് ജലച്ചായ ചിത്രങ്ങൾ. ആദ്യബാച്ചുകളിലെ വിദ്യാർത്ഥികൾ മത്സരത്തിന് വരച്ചതാണ്. അന്ന് ആർട്സ് ഫെസ്റ്റിവലിന്റെ ചാർജ് എനിക്കായിരുന്നു. ഇതാ താഴെക്കൊടുത്തിരിക്കുന്നു. വരുന്ന ശനിയാഴ്ച പൂർവ്വ വിദ്യാർത്ഥി സമ്മേളനത്തിന് വരുന്നുണ്ടെങ്കിൽ തരാം. ഇനി ഞാനിതു സൂക്ഷിച്ചു വെക്കുന്നില്ല.
നിറം മങ്ങിയ കടലാസുകൾ. എങ്കിലും,
നിറം മാറാത്ത ചിത്രങ്ങൾ.
|
തോമസ് മാനുവൽ |
|
ഹരീഷ് |
|
ദർശിനി |