ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം UCE Thodupuzha യിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ. വേദിയിൽ അന്നത്തെ പ്രിൻസിപ്പൽ പ്രൊഫ. പി വി ആന്റണി സർ, നീലകണ്ഠൻ സർ, ജയ് സർ, സിബു സർ, ബിന്ദു-ബിന്ദു മിസ്, ദീപ മിസ്, ലെനി മിസ്, ലത മിസ്, ലൗലി മിസ്, വിനീത്, അരുൺ എന്നിവർ.
അതുവരെ പരിപാടി കോമ്പയർ ചെയ്തിരുന്ന അനുരാധ മൈക് മിഥുന് കൈമാറി.
"കോളേജിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഇവിടെ പറഞ്ഞു കേട്ടു. അതിനാൽ ഒരു ഉപഹാരം സമ്മാനിക്കാനായി മൂന്ന് പേരെ ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു.. അത് ഏറ്റുവാങ്ങാനായി ഗീത ടീച്ചറെയും."
ദീപ മിസ് പ്രസംഗിച്ചപ്പോൾ പറഞ്ഞിരുന്നു. "കേരള സർക്കാർ K-DISC ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി mentoring നടത്താനായി ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾക്ക് ഇത് ഫലപ്രദമായി ചെയ്യാൻ സാധിക്കും."
ഇതുമായി ബന്ധപ്പെട്ടു സമ്മതപത്രം എന്തെങ്കിലും തരാനാണോ ഇവരുടെ ഉദ്ദേശ്യം? അറിയില്ല.
എന്തായാലും ഞാൻ സംശയത്തോടെ എഴുന്നേറ്റു.
അവർ ഒരു കവറുമായി വേദിയിലെത്തി. അപ്പോൾ മിഥുൻ പറയുന്നു. "ഈ പൊതിയിൽ പണ്ട് കോളേജിൽനിന്ന് അടിച്ചു മാറ്റിയ മണിയാണ്. അത് കോളേജിന് തിരികെ നൽകുന്നു."
സദസ് ഒന്നടങ്കം ചിരിച്ചു. വേദിയിലുള്ളവരും.
പ്രദീപ് കൂടുതൽ വിശദീകരണം നൽകുകയും ചെയ്തു. അവർക്ക് ഏറ്റവും തൊന്തരവ് ഉണ്ടാക്കിയ ഒരു സാധനമാണിത്. ഈ മണി കാരണമല്ലേ, എന്തുകൊണ്ട് താമസിച്ചുപോയി എന്നതിന് വിശദീകരണം നൽകേണ്ടി വന്നിരുന്നത്. താമസിച്ച് എത്തിയപ്പോൾ ഒരിക്കൽ ക്ലാസിൽ കയറ്റാഞ്ഞതിനു പ്രതികാരം ചെയ്തതാണ്. .
ആന്റണി സാർ എഴുന്നേറ്റു പറഞ്ഞു. "ഞാനിത് ക്ഷമിച്ചിരിക്കുന്നു."
പക്ഷേ, അന്ന് മണി എടുത്തതു കൊണ്ട് ഫലമുണ്ടായില്ല എന്നതാണ് തമാശ. കോളേജിൽ പകരം electric bell സ്ഥാപിച്ചു.
എന്തായാലും കോളേജിൽനിന്ന് 28 വർഷം മുൻപ് അപ്രത്യക്ഷമായ മണി തിരിച്ചെത്തിയിരിക്കുന്നു!!
എനിക്ക് ഒരു ഭയം ഉണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടു ഇനിയും വിദ്യാർത്ഥികൾ "അടിച്ചുമാറ്റൽ" ആവർത്തിക്കുമോ എന്ന്.
ശ്രീറാം പറയുന്നു. അവർ മൂവർ മാത്രമല്ല ഗൂഢസംഘത്തിലെന്ന്. പേര് ഇവിടെ എഴുതിക്കൊള്ളൂ എന്ന് അവർ പറയുകയും ചെയ്തു. എങ്കിലും ഞാൻ പേര് ഒഴിവാക്കുകയാണ്.
![]() |
കഥാപാത്രമായ Bell |
ഓർമ്മകൾ
ഉച്ചയ്ക്ക് ശേഷം അവരുടെ കലാപരിപാടികൾ. കോമ്പയർ ചെയ്തത് ജയാ-അനുരാധ. രാജേഷിന്റെ കവിത, ജെയ്‌സൺ, അനുരാധ, ശ്രീരാം, സുബിൻ, അനീഷ്, ഗോവിന്ദ്, അനിതാ ആന്റണി, ഷാലിമ, ലക്ഷ്മി, പ്രദീപ, ജയ, തുടങ്ങിയവരുടെ പാട്ടുകൾ, ഷീബ-ജയാ-......എന്നിവരുടെ സംഘനൃത്തം, എല്ലാവരുടെയും പേരുകൾ ഓർമ്മയില്ല. ചേർക്കണമെങ്കിൽ പറയുക. ലീമ-ഷീബ ചേർന്ന് mementos നൽകുന്ന പരിപാടി നടത്തി.
എല്ലാം കണ്ടു കേട്ടിരുന്നു. പണ്ടത്തെ കുട്ടികൾ തന്നെയാണ് വേദിയിൽ
ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്ന് പറഞ്ഞു കേൾക്കുന്നു.
പക്ഷേ, സുഗന്ധം മാത്രമല്ല, ഓർമ്മകൾ നയന മനോഹരമാണ്. അവ ശ്രുതി-താള- ബദ്ധവുമാണ്.
ഹൃദയംഗമമായ അഭിനന്ദനങ്ങൾ
സംഘാടകരേ, മികവാർന്ന, അച്ചടക്കത്തോടെയുള്ള പരിപാടി. അഭിമാനിക്കാം നിങ്ങൾക്ക്. ഒരുപാട് homework ചെയ്‌തിട്ടിട്ടുണ്ട് എന്ന് വ്യക്തം. ധാരാളം പേരുടെ അശ്രാന്ത പരിശ്രമം ഉണ്ട്. എങ്കിലും പറഞ്ഞു കേട്ട ചില പേരുകൾ ഇവിടെ... ശ്രീറാം, റോബിൻ, രഞ്ജിത് പൗലോസ്, അഭിലാഷ്, ലീമ, മൃണാളിനി, ബിബിൻ ഷിന്ത്യ, ജയ, ഷീബ ...
പരിപാടിയോട് അനുബന്ധിച്ച് അവർ പ്രകാശിപ്പിച്ച E-magazine ഇതാ ഇവിടെ.